Latest NewsKerala

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ (ചൊവ്വ 13.08.2019 ) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ,കോഴിക്കോട്.എറണാകുളം , വയനാട്,മലപ്പുറം,കണ്ണൂർ ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചത്.

Also read : ദുരിത മേഖലകളിൽ എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കാനാണ് പരിശ്രമിക്കുന്നത്: കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണം: രാഹുൽ ഗാന്ധി

പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
13നും 14നും പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത് കൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനും, ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കാസർകോട് ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ മുതൽ അധ്യയനം പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Also read : ‘മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല’-സ്വന്തം സ്‌കൂട്ടര്‍ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി യുവാവ്

 ആരോഗ്യവിദ്യാഭ്യാസ കാര്യാലയം നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യസർവകലാശാല നാളെയും മറ്റന്നാളും (13,14) നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Also read : തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ കനത്ത മഴയ്ക്ക് സാധ്യത : മൂന്ന് ദിവസം കനത്ത മഴ

കേരള സർവകലാശാലയും എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ 14-ന് നടത്താനിരുന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി രജിസ്ട്രാര്‍ ഡോ. കെ സാബുക്കുട്ടന്‍ അറിയിച്ചു. മറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല. കാലിക്കറ്റ് സര്‍വ്വകലാശാല 2019 ആഗസ്റ്റ് 16 വരെ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും, വൈവകളും മാറ്റി വെച്ചതായി അറിയിച്ചു. പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button