കൊല്‍ക്കത്ത: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വന്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് ജപ്പാന്‍. കശ്മീരുമായി ബിസിനസ് ബന്ധം സ്ഥാപിക്കാനും നിക്ഷേപം നടത്തുവാനും താല്പര്യമുണ്ടെന്ന് ജപ്പാന്‍ അറിയിച്ചു. ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ശേഷം ലഭിക്കുന്ന ആദ്യ വിദേഷ നിക്ഷേപമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അടുത്ത രണ്ട് മാസത്തിനകം ശ്രീനഗറില്‍ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണെന്നും ആ ബന്ധം വളര്‍ത്താനാണ് ജപ്പാന്‍ ആഗ്രഹിക്കുന്നതെന്നും കെഞ്ചി ഹിരമത്സു പറഞ്ഞു. 2014 ല്‍ 1,156 ജാപ്പനീസ് കമ്പനികളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് 1,441 ആയി ഉയര്‍ന്നിട്ടുണ്ട്.
Post Your Comments