റായ്പൂര്‍: ഏറ്റവും വലിയ ത്രിവര്‍ണ്ണ പതാക നിര്‍മ്മിച്ച് ലോകറെക്കോര്‍ഡ്. ആയിരക്കണക്കിന് കുട്ടികളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മിച്ച ത്രിവര്‍ണപതാകയാണ് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയത്. 15 കിലോമീറ്റര്‍ പതാക വിരിച്ചാണ് ചത്തീസ്ഖണ്ഡിലെ റായ്പൂരിലെ സംഘം റെക്കോര്‍ഡ് നേടിയത്.
വസുദൈവ് കുടുംബകം ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും വലിയ ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇതോടെ ഇവര്‍ സ്വന്തമാക്കിയത്. സംസ്ഥാനത്തെ 35 സാമൂഹ്യസംഘടനകളാണ് പരിപാടിയില്‍ പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ സ്മരിച്ചു.
മുന്‍ മുഖ്യമന്ത്രിമാരായ രമണ്‍ സിംഗ്, അജിത്ത് ജോഗി, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തു
Post Your Comments