ഹാക്കര്‍മാരെ വെല്ലുവിളിച്ച് ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏകദേശം 7.09 കോടി) കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 3 മുതല്‍ 8 വരെ ലാസ് വേഗസില്‍ നടന്ന വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനിൽ ആപ്പിള്‍ സെക്യുരിറ്റി വിഭാഗം തലവന്‍ ഇവാന്‍ ക്രിസ്റ്റിക്ക് ആണ് ഈ പ്രഖ്യാപനം നടത്തിയത്.
also read : വ്യാജ ഫോര്‍വേഡ് സന്ദേശങ്ങൾക്ക് തടയിടാന്‍ പുത്തൻ സംവിധാനവുമായി വാട്‌സാപ്പ്
2016ലാണ് ഇത്തരം മത്സരങ്ങള്‍ക്ക് ആപ്പിള്‍ തുടക്കമിട്ടത്. യൂസറുടെ അനുവാദം ഇല്ലതെ ഐഒഎസ് പ്ലാറ്റ്ഫോമില്‍ കടന്നുകയറാന്‍ പറ്റുമോ എന്നതായിരുന്നു അന്നത്തെ മത്സരം. 2 ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു അന്ന് പ്രതിഫലമായി പ്രഖ്യാപിച്ചത്. ശേഷമിത് എല്ലാ പ്ലാറ്റ്ഫോമിലേക്കും ആപ്പിൾ വ്യാപിപ്പിച്ചു. ഐ ക്ലൗഡ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, ടിവി ഒഎസ്, ആപ്പിള്‍ വാച്ച് ഒഎസ് എന്നിവയില്‍ എല്ലാം ഇത്തരത്തിലുള്ള മത്സരങ്ങള്‍ ആപ്പിള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
Post Your Comments