Latest NewsIndia

പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ തിരിച്ചെത്തി

ന്യൂദല്‍ഹി: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തിരികെ ഡല്ഡഹിയിലെത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ തിരികെ വിളിക്കണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബിസാരിയ തിങ്കളാഴ്ച്ച തിരിച്ചെത്തിയത്.

READ ALSO: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധിക്കുന്നത് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വെച്ച്

കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ ദേശീയ സുരക്ഷാ സമിതി (എന്‍എസ്സി) യോഗത്തിലാണ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താന്‍ തീരുമാനമെടുത്തതെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറായി  നിയോഗിച്ച മൊയിന്‍-ഉല്‍ ഹഖിനെ  അയക്കില്ലെന്നും ഇസ്ലമാബാദ് വ്യക്തമാക്കിയിരുന്നു. ഈ  ഓഗസ്റ്റ് 16 ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കാനിരിക്കെയായിരുന്നു പാകിസ്ഥാന്റെ തീരുമാനം.

READ ALSO: തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ഒരു ഹൃദയസമ്മാനം

ജമ്മു കശ്മീരിലെ നടപടികളെ പൂര്‍ണമായും ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കിയ  ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്താനുള്ള പാകിസ്ഥാന്റെ ഏകപക്ഷീയമായ നീക്കം നിരസിക്കുകയും തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

READ ALSO: വീട്ടിലെ ജലത്തിന്റെ ഗുണനിലവാരം അറിയണോ ? സൗജന്യ സഹായവുമായി ജല അതോറിട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button