Latest NewsKerala

‘മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല’-സ്വന്തം സ്‌കൂട്ടര്‍ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി യുവാവ്

ദുരിതപെയ്ത്തിനോട് പൊരുതി കൊണ്ടിരിക്കുകയാണ് മലയാളികള്‍. കനത്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് കേരളീയ ജനത. എന്നാല്‍, മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കേണ്ടെന്നും പ്രചരണം നടത്തുന്നവരുമുണ്ട് ഇവിടെ. ഇതൊന്നും വകയ്‌ക്കെടുക്കാതെ ദുരിതാശ്വാസനിധിയിലേക്ക് പണമെത്തിക്കുന്നരുമുണ്ട്. ആദി ബാലസുധ എന്ന യുവാവ് തന്റെ സ്‌കൂട്ടര്‍ വിറ്റുകിട്ടിയ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. യുവാവിന് അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമാണ് ആദി.

READ ALSO: 5 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

ആദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്..നമ്മള്‍ അതിജീവിക്കും..’

READ ALSO: ലാഭമൊന്നും നോക്കാതെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് നല്‍കിയ ഈ വഴിയോര കച്ചവടക്കാരനാണ് ഇപ്പോള്‍ താരം : സ്‌നേഹത്തിന്റെ പുതിയ പേരാണ് നൗഷാദെന്ന് മന്ത്രി കെ.കെ.ശൈലജ

കഴിഞ്ഞ മുപ്പത് ദിവസമായി കോഴിക്കോട് സ്വദേശിയായ ആദി അസുഖങ്ങള്‍ കാരണം ആശുപത്രിയിലായിരുന്നു. ദിവസവും ആയിരം രൂപവെച്ചായിരുന്നു ആശുപത്രി ചെലവ്. പ്രളയ ദുരിതത്തിലേക്കാണ് ആദി ആശുപത്രി വാസം കഴിഞ്ഞിറങ്ങിയത്. പക്ഷേ ആദി ഒരു കാര്യം ശ്രദ്ധിച്ചു. ആളുകള്‍ കഷ്ടത്തിലാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാപകമായി വിദ്വേഷ പ്രചാരണവും നടക്കുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെയാണ് ആദി ബൈക്ക് വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

READ ALSO: ‘കവളപ്പാറയിലെ ഒരു ബോഡി തിരിച്ചറിഞ്ഞത് പുതുമണവാട്ടിയുടെ കഴുത്തിലെ മഹറ് കണ്ടാണ്’- കണ്ണീരോടെ ഒരു കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button