മുംബൈ•സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ സിറ്റി ക്രൈംബ്രാഞ്ച് പിടികൂടി. നടത്തിപ്പുകാരിയായ 51 കാരിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കാണ്ടിവിലിയിലെ ഇവരുടെ വസതി കേന്ദ്രീകരിച്ചായിരുന്നു വാണിഭം. പോലീസ് ഇവിടെ നിന്ന് മൂന്ന് യുവതികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
ALSO READ: സ്പായുടെ മറവില്‍ പെണ്‍വാണിഭം: 76 കാരനായ കസ്റ്റമര്‍ അടക്കം 5 പേര് പിടിയില്‍
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡമ്മി ഇടപാടുകാരനെ വിന ജോഗിയുടെ ഫ്ലാറ്റിലേക്ക് അയച്ചു. തുടര്‍ന്നാണ് പോലീസ് സംഘം ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയത്.
വിന ജോഗിക്കെതിരെ അനാശാസ്യം (തടയല്‍) നിയമപ്രകാരം കേസെടുത്തു. 28,000 രൂപയും 12 മൊബൈല്‍ ഫോണുകളും ഇടപാടുകാരുടെ പട്ടികയും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ യുവതികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയാതായും ഇന്‍സ്പെക്ടര്‍ ചിമാജി അധവ് പറഞ്ഞു.
Post Your Comments