ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്‌ഥാന ഏകോപനം മികച്ചതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ പ്രളയ ദുരിതത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. സംസ്‌ഥാനത്തിന് 52.27 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അനുവദിച്ചിരിക്കുന്നത്. ദുരിതക്കയത്തില്‍നിന്നു കരകയറാനും രക്ഷാപ്രവര്‍ത്തനത്തിനും കേന്ദ്രത്തിന്റെ സര്‍വ സഹായവും പിന്തുണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാന സര്‍ക്കാരുമായി ഫലപ്രദമായ ഏകോപനമാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ദുരിത സാഹചര്യത്തില്‍ സംസ്‌ഥാനത്തിനു പൂര്‍ണ പിന്തുണ നല്‍കി. ഇതുപോലൊരു സാഹചര്യം വരുമ്പോള്‍ സംസ്‌ഥാനത്തിന്റെ റിപ്പോര്‍ട്ടിനായി കേന്ദ്ര സര്‍ക്കാര്‍ കാത്തിരിക്കാറില്ല. സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായവും കേന്ദ്രം നല്‍കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്താത്തതെന്നും മുരളീധരന്‍ പറയുകയുണ്ടായി.
Post Your Comments