പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ സെക്സിനായി ഉപയോഗിച്ച യു.എസ് ശതകോടീശ്വരന്‍ ജെഫ്രി ഇപ്സ്റ്റീന്‍ ജയിലിനുള്ളില്‍ വച്ച് ജീവനൊടുക്കിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങളായി രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഇപ്സ്റ്റീനെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് മെട്രോപോളിറ്റന്‍ കറക്ഷന്‍ സെന്ററിലെ സെല്ലില്‍ ഇപ്സ്റ്റീനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
66 കാരനായ ഇപ്സ്റ്റീന്‍ ജൂലായ് അവസാനവും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴുത്തില്‍ കണ്ടെത്തിയ പാടുകള്‍ ഇതിന്റെ സൂചനയായിരുന്നുവെന്ന് കരുതുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക വൃത്തിയ്ക്ക് ഉപയോഗിച്ചതിനും ഇതിനായി ഗൂഡാലോചന നടത്തിയതും ന്യൂയോര്‍ക്ക് കോടതി ഇയാള്‍ക്കെതിരെ ഒരു കൗണ്ട് കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ജൂലൈയില്‍ ഇയാള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.
ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജീവിതകാലം മുഴുവന്‍-45 വര്‍ഷം വരെ ജയിളില്‍ കഴിയേണ്ടി വരുമായിരുന്നു.
Post Your Comments