തിരുവനന്തപുരം : കൊല്ലം, തൃശൂര്‍ ജില്ലകളുടെ ഏതാനും ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനം. മൂന്നര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം. അതേസമയം കോഴിക്കോട് ജില്ലയിൽ വീണ്ടും മഴ കനത്തു. നഗരത്തിൽ കാറ്റും മഴയുമെന്നാണ് റിപ്പോർട്ട്. രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും
ആഗസ്റ്റ് 12 – ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ്
ആഗസ്റ്റ് 13 – ഇടുക്കി, മലപ്പുറം, വയനാട്
ആഗസ്റ്റ് 14 – എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 68 ആയി എന്നാണ് റിപ്പോർട്ട്. കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹവും, മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് രണ്ട് പേരുടെ മൃതദേഹവും കണ്ടെത്തി. മുഹമ്മദിന്‍റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി ലഭിച്ചത്. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കോട്ടക്കുന്നില്‍ അമ്മയുടെയും മകളുടെയും മൃതദേഹമാണ് ലഭിച്ചത്.
ALSO READ : ദുരന്തഘട്ടങ്ങളിൽ ഹിംസ്രജന്തുക്കൾ പോലും വഴിമുടക്കാറില്ല; ഇവരെ എന്ത് പറയാന്‍? മന്ത്രി എം.എം മണി
Post Your Comments