Latest NewsIndia

ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്ത് ബിസിനസ്സുകാരന്‍ ആഡംബര ജീവിതം നയിച്ചത് 100 ദിവസം : ഒടുവില്‍ ലക്ഷങ്ങളുടെ ബില്ലടയ്ക്കാതെ മുങ്ങി

ഹൈദരാബാദ്: ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്ത് ബിസിനസ്സുകാരന്‍ ആഡംബര ജീവിതം നയിച്ചത് 100 ദിവസം. ഒടുവില്‍ ലക്ഷങ്ങളുടെ ബില്ലടയ്ക്കാതെ മുങ്ങി. ഹൈദ്രാബാദിലാണ് സംഭവം. ഹൈദരാബാദിലെ താജ് ബന്‍ജാര എന്ന ഹോട്ടല്‍ അധികൃതരെയാണ് ബിസിനസുകാരന്‍ പറ്റിച്ചത്. വിശാഖപ്പട്ടണത്തെ ബിസിനസുകാരനായ എ ശങ്കര്‍ നാരായണ്‍ എന്നയാളാണ് ഫൈവ്സ്റ്റാര്‍ ഹോട്ടലധികൃതരെ കബളിപ്പിച്ച് മുങ്ങിയത്.

ആഡംബര സ്യൂട്ടില്‍ 102 ദിവസം താമസിച്ച ബിസിനസ്സുകാരന് മൊത്തം ബില്‍ 25.96 ലക്ഷമായിരുന്നു. ഇതില്‍ 13.62 ലക്ഷം ഇയാള്‍ നല്‍കി. ബാക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഹോട്ടല്‍ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ബാക്കി തുക ഉടന്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ ഹോട്ടലില്‍ നിന്നും കാണാതായി. തുടര്‍ന്ന് ഇയാളെ നിരന്തരം ഹോട്ടല്‍ അധികൃതര്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇതോടെ ഹോട്ടല്‍ അധികൃതര്‍ ബന്‍ജാര ഹില്‍സ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button