ഭോപ്പാല്‍: മധ്യപ്രദേശിലും അതിതീവ്രമഴ , വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ആറ് ദിവസമായി മധ്യപ്രദേശില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്..വെള്ളപ്പൊക്കത്തില്‍ മരണം സംഖ്യ 32ആയി. മഴ ശക്തമായതോടെ നര്‍മ്മദ, ചമ്പല്‍, തപ്തി, ബല്‍വന്തി, അനസ്, രൂപരെല്‍, സുക്കാദ് തുടങ്ങിയ നദികള്‍ കരക്കവിഞ്ഞ് ഒഴുകുകയാണ്. സംസ്ഥാനത്തെ 28 ഡാമുകളില്‍ ഏഴ് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. 13 ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
അതേസമയം, കേരളത്തില്‍ ഞായറാഴ്ച ഉച്ചയോടെ കനത്ത മഴയ്ക്ക് ശമനമായി. ഉരുള്‍പ്പരൊട്ടലില്‍ ഏറെ നാശ നഷ്ടം വിതച്ച വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കവളപ്പാറ, കോട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകരും സൈനികരും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. നേരം ഇരിട്ടിയതോടെ ഇനി തിങ്കളാഴ്ച രാവിലെ പുനരാരംഭിയ്ക്കും. ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments