
ബെയ്ജിംഗ്: ചൈനയിൽ ആഞ്ഞടിച്ച് ലെകിമ ചുഴലിക്കൊടുങ്കാറ്റ്. എങ്ങും കനത്ത നാശം. മരിച്ചവരുടെ എണ്ണം 32 ആയി. 16 പേരെ ഇനിയും കണ്ടെത്താനുണ്ട്.10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ തീരപ്രദേശത്തെ കെട്ടിടങ്ങള്‍ ഭീഷണിയിലാണ്. നിരവധി വീടുകളില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം താറുമാറായി.
ALSO READ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗികവൃത്തി: പിടിയിലായ ശതകോടീശ്വരന്‍ ജയിലില്‍ ജീവനൊടുക്കി
ശനിയാഴ്ച രാവിലെയാണ് 187 കിലോമീറ്റര്‍ വേഗതയിലെത്തിയ ലെകിമ ചുഴലിക്കാറ്റ് കരയിലെത്തിയത്. വിമാന, ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി. ചുഴലിക്കാറ്റിന്റെ വേഗതകുറഞ്ഞെങ്കിലും കനത്ത പേരാരിയും വെള്ളപ്പൊക്കവും ഏറെ നാശമുണ്ടാക്കി. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നുവെന്നും. ഷാങ്ഹായില്‍ മാത്രം 2.5 ലക്ഷം പേരെ ഒഴിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിയാണ് ചൈനയിൽ ഇപ്പോൾ വീശിയത്.
Post Your Comments