Latest NewsKerala

കുട്ടനാട്ടില്‍ വെള്ളം കയറുന്നു : വന്‍ തോതില്‍ കൃഷി നശിച്ചു

ആലപ്പുഴ: കനത്ത മഴയ്ക്ക് ശമനമായെങ്കിലും കുട്ടനാട്ടില്‍ വെള്ളം കയറുന്നു. കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതാണ് കുട്ടനാട്ടില്‍ വെള്ളം കയറിയിരിക്കുന്നത്. ഇതോടെ ഏക്കറുകണക്കിന് നെല്‍കൃഷി നശിച്ചു. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിന്റെ അടിയിലായി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. തുടര്‍ന്ന് ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍മേഖലകളിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി എസി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോട്ടയത്ത് നിന്നും ചേര്‍ത്തല, കുമരകം, ആലപ്പുഴ, മൂന്നാര്‍ എന്നിഭാഗങ്ങളിലേക്കുളള സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button