KeralaLatest News

ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു : സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് ഇല്ല

തിരുവനന്തപുരം : സംസ്ഥാനത്തെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച്  അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് ഇല്ലെന്നും അധികൃതർ അറിയിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളുടെ ഏതാനും ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനം. മൂന്നര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം.  രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

Also read :  ഉരുൾ പൊട്ടിയിടത്തെ രക്ഷാ പ്രവർത്തനത്തെക്കുറിച്ച് മുരളി തുമ്മാരുകുടി

അതേസമയം സംസ്ഥാനത്തു മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 76 ആയി എന്ന റിപ്പോർട്ടും പുറത്തു വരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ 3052 വീടുകളാണ് തകർന്നത്. . ഇതില്‍ 265 വീടുകള്‍ പൂര്‍‍ണ്ണമായും നശിച്ചപ്പോള്‍ 2,787 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നും സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മലപ്പുറം ജില്ലയിലാണ്. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button