തിരുവനന്തപുരം: ഇത്തവണ ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തിൽ പെയ്‌തത് കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പലമടങ്ങ് മഴ. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് ഒമ്പതിന് 24 മണിക്കൂറിലാണ് കൂടുതല്‍ മഴ പെയ്തത്. അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്റര്‍ മഴയാണ്. ആ ദിവസം പെയ്യേണ്ട ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാള്‍ 998 ശതമാനം അധികമാണ് ഇത്. അതേസമയം ഈ മാസം എട്ടിന് 378 ശതമാനവും പത്തിന് 538 ശതമാനവും അധികം മഴയാണ് പെയ്‌തത്.
ഒട്ടേറെ ദിവസങ്ങളിലായി പെയ്യേണ്ട മഴ ഏതാനും ദിവസത്തേക്കായി ചുരുങ്ങുകയും വലിയ നാശത്തിന് കാരണമാവുകയുമായിരുന്നു. ഇത്തവണ വേനല്‍മഴ കുറവായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളിൽ മഴ കുറഞ്ഞത് പലയിടത്തും വരള്‍ച്ചയ്ക്കും കാരണമായി. എന്നിട്ടും പ്രളയദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം ഇത്തരത്തിൽ പെയ്‌ത മഴയാണ്.
Post Your Comments