ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ചരിത്ര സംഭവമായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് . ഈ ബില്‍ രാജ്യസഭയില്‍ പാസാക്കാനുള്ള കാരണക്കാരന്‍ ആരെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നേതൃത്വം കൊണ്ടുമാത്രമാണ് ഈ ബില്‍ രാജ്യസഭയില്‍ പാസാക്കാനായതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത്. . വെങ്കയ്യ നായിഡുവിന്റെ പുസ്തകമായ ലിസണിംഗ് ലേണിംഗ് ആന്‍ഡ് ലീഡിംഗിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
‘പണ്ട് എ.ബി.വി.പി അംഗമായിരുന്ന സമയത്ത് വെങ്കയ്യ നായിഡു ആര്‍ട്ടിക്കിള്‍ 370നെതിരെ സമരം ചെയ്തിരുന്നു.അദ്ദേഹത്തിന്റെ കോളേജിലെ പ്രൊഫസര്‍ താങ്കള്‍ എന്നെങ്കിലും കാശ്മീര്‍ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചു. നമുക്ക് രണ്ട് കണ്ണുകളുണ്ട്. അത് പരസ്പരം കാണുന്നില്ലെങ്കിലും ഒരു കണ്ണിന് അപകടം പറ്റിയാല്‍ മറ്റേ കണ്ണില്‍ നിന്ന് കണ്ണീര്‍ വരുമെന്നായിരുന്നു വെങ്കയ്യ നായിഡു അദ്ദേഹത്തിന് മറുപടി നല്‍കിയത്’-അമിത്ഷാ ഓര്‍മ്മിപ്പിച്ചു.
Post Your Comments