CricketLatest News

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കെതിരായ മത്സരങ്ങളിൽ 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്

ഗയാന: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങള്‍ക്കുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ കീമോ പോള്‍ സ്ഥാനം നിലനിര്‍ത്തി. ഇരുപത്തിയാറുകാരനായ ഓഫ് സ്‌പിന്നര്‍ ഓള്‍റൗണ്ടര്‍ റഖീം കോണ്‍വാളാണ് ടീമിലെ പുതുമുഖം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 മത്സരങ്ങളില്‍ 260 വിക്കറ്റും ഒരു സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയും അടക്കം 2224 റണ്‍സും നേടിയിട്ടുണ്ട്. സ്റ്റാര്‍ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെയും പരിക്കിന്‍റെ പിടിയിലുള്ള അല്‍സാരി ജോസഫിനെയും ജോമല്‍ വാരിക്കനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്ക് വേണ്ടിയുള്ള പ്രകടനമാണ് കോണ്‍വാളിന്‍റെ ടെസ്റ്റ് ക്ഷണത്തിന് അവസരമൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button