കുമിളി: ഇടുക്കി ജില്ലയിലെ കുമളി അട്ടപ്പള്ളത്ത് ഉരുൾ പൊട്ടി. ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് ഏക്കറോളം കൃഷിഭൂമി ഒലിച്ചു പോയി. ശക്തമായ മഴ തുടരുന്ന ഇടുക്കിയിലെ ഏലപ്പാറയിലും, കീരിത്തോടും മുമ്പ് ഉരുൾ പൊട്ടലുണ്ടായിരുന്നു. ജില്ലയിൽ ഇടുക്കി – എറണാകുളം പാതയിൽ വിവിധ സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ഇടുക്കി ജില്ലകളിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നു. കേരളത്തില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷമകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്
Post Your Comments