Latest NewsKerala

മധ്യകേരളത്തില്‍ ദുരിതമൊഴിയുന്നു; മഴ കുറഞ്ഞതായി റിപ്പോര്‍ട്ട്

കൊച്ചി: മധ്യകേരളത്തില്‍ മഴ കുറഞ്ഞതോടെ ആശങ്ക ഒഴിയുന്നു. മിക്കയിടങ്ങളിലും റെഡ് അലേര്‍ട്ട് നിലവിലുണ്ടെങ്കിലും ശക്തമായ മഴ എവിടെയുമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞു. പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതും ആശങ്ക ഒഴിവാക്കി. എറണാകുളത്തിന്റെ പലഭാഗങ്ങളിലും
വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. ഇവിടങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ തിരികെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. നെടുമ്പാശ്ശേരി ഭാഗത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ഇതോടെ കൊച്ചി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കയറിയ വെള്ളവും ഇറങ്ങുന്നുണ്ട്.

ALSO READ: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നിലയ്ക്കുന്നു; കൂടുതല്‍ സൈന്യം എത്തുന്നു

അതേസമയം, ആലപ്പുഴ ജില്ലയില്‍ കുട്ടനാട്ടില്‍ വെള്ളം ഉയരുന്നുണ്ട്. എസി റോഡിലും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. പാടശേഖരങ്ങള്‍ എല്ലാം തന്നെ മുങ്ങിയ അവസ്ഥയിലാണ്. കോട്ടയത്ത് കുമരകം മേഖലയിലും കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഇപ്പോഴുമുണ്ട്. പുഴ കരകവിയുന്ന സമയങ്ങളില്‍ എല്ലാ വര്‍ഷവും വെള്ളം കയറുന്ന മേഖലയാണിത്. ഇടുക്കിയിലും ഇപ്പോള്‍ മഴ കാര്യമായില്ല. പെരിങ്ങള്‍ക്കൂത്ത് ഡാമില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ ചാലക്കുടിയാര്‍ ശാന്തമായി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ കരകവിഞ്ഞൊഴുകിയ ചാലക്കുടി പുഴ ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചാലക്കുടിയാറിന്റെ ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.

ALSO READ: തോരാമഴയില്‍ കരകവിഞ്ഞ് നദികള്‍; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

എന്നാല്‍ ഇന്ന് മഴയുടെ അളവില്‍ കുറവുണ്ടെങ്കിലും നാളെ മഴ വീണ്ടും വര്‍ധിക്കാനാണ് സാധ്യത. ഇന്ന് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പ്രകാരം ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അറബിക്കടലില്‍ കേരള തീരത്തുണ്ടായ ശക്തമായ മഴമേഘക്കാറ്റിന്റെ ഫലമായി വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴ ഇന്നുകൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപത്ര പറഞ്ഞു. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരുമെങ്കിലും അതിശക്തമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 12ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെങ്കിലും ഇത് അതീവ തീവ്രമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ALSO READ: മഴ തുടരും, എന്നാൽ ശക്തി കുറഞ്ഞേക്കുമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button