ചെന്നൈ: ശ്രീലങ്കയിലേക്ക് തമിഴ് നാടുവഴി കടല്‍മാര്‍ഗം കടത്തിയ മയക്കുമരുന്നുകള്‍ പിടികൂടി . ഹെറോയിനും കഞ്ചാവിനും പുറമേ സിന്തറ്റിക് ഡ്രഗ് എന്നറിയപ്പെടുന്ന മെറ്റാമെഫറ്റാമൈന്‍ എന്നീ മയക്കുമരുന്നുകളാണ് പിടിച്ചത് . കേന്ദ്ര ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സിന്റെ നീക്കത്തില്‍ 10 കിലോ ക്രിസ്റ്റല്‍ മെത്ത്, 2 കിലോ കീറ്റാമൈന്‍ എന്നിവയാണ് ശ്രീലങ്കയിലേയ്ക്ക് കടല്‍മാര്‍ഗ്ഗം എത്തിക്കുന്നതിനിടെ പിടിച്ചെടുത്തത്.
ഇന്ത്യയെ ലക്ഷ്യമാക്കി നടക്കുന്ന രാജ്യാന്തര വ്യാപാര കേന്ദ്രം ശ്രീലങ്കയും ആസൂത്രകര്‍ ചൈനയും പാക്കിസ്ഥാനുമാണെന്ന് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി.ദക്ഷിണേഷ്യയുടെ മയക്കുമരുന്ന് കേന്ദ്രമായി ശ്രീലങ്ക മാറുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ പിടിയിലായ മയക്കുമരുന്ന് ഏജന്റുമാരില്‍ നിന്നാണ് കേന്ദ്ര നാര്‍ക്കോട്ടിക് വിഭാഗത്തിന് ശക്തമായ തെളിവുകള്‍ ലഭിച്ചത്. ശ്രീലങ്കന്‍ അധികൃതര്‍ 2018ല്‍ പിടികൂടി എന്ന് അവകാശപ്പെടുന്ന 6 കിലോ മയക്കുമരുന്ന് വേട്ടയ്ക്ക് ശേഷം നടക്കുന്ന വലിയ കണ്ടെത്തലാണിത്.
തമിഴ്‌നാട്ടിലെ കടല്‍തീര ഗ്രാമങ്ങളായ രാമനാഥപുരം,തൂത്തുക്കുടി,നാഗപട്ടണം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ ലോബിയാണ് കച്ചവടവും കള്ളക്കടത്തും നിയന്ത്രിക്കുന്നത്. വിമാനത്താവളങ്ങള്‍ വഴിയുള്ള മരുന്ന് കടത്ത് എളുപ്പം പിടിക്കപ്പെടുമെന്നതിനാലാണ് കടല്‍ വഴിയുള്ള പുതിയ രീതികള്‍ പരീക്ഷിക്കുന്നത്. തൂത്തുക്കുടിയിലേയ്ക്ക് റോഡ്മാര്‍ഗ്ഗം എത്തി അവിടെനിന്ന് സാധാരണബോട്ടുകളില്‍ രാമേശ്വരം വഴി ശ്രീലങ്കയ്ക്കും തിരിച്ചും വെറും 40 മിനിറ്റില്‍ പൂര്‍ത്തിയാകുന്ന യാത്രയാണ് മയക്കുമരുന്നു ലോബി നടപ്പാക്കുന്നത് .
Post Your Comments