ഇടുക്കി : സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ഇടുക്കി ഡാം തുറന്നു വിടേണ്ട സാഹചര്യം ഉണ്ടോ എന്നതിനെ കുറിച്ച് കെഎസ്ഇബി .. ഇടുക്കി ഡാം ഉള്‍പ്പെടെ വന്‍ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 34 ശതമാനം മാത്രമാണ് വെളളം. 2335.86 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇന്ന് 4.46 അടിയാണ് വെളളം ഉയര്‍ന്നത്.
.മറ്റു വന്‍കിട ഡാമുകളായ ഇടമലയാര്‍, കക്കി, പമ്പ, എന്നിവിടങ്ങളിലും ആശങ്കപ്പെടേണ്ട വെളളമില്ലെന്ന് കെഎസ്ഇബി അറിയിക്കുന്നു. ഇടമലയാറില്‍ സംഭരണശേഷിയുടെ 41 ശതമാനം വെളളം മാത്രമാണുളളത്. കക്കിയിലും പമ്പയിലും 35 ശതമാനമാണ് വെളളത്തിന്റെ അളവ്. ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.
ഇടുക്കി ഡാം ഉള്‍പ്പെടെ വലിയ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ പോകുന്നതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണവുമായി കെഎസ്ഇബി രംഗത്ത് വന്നിരിക്കുന്നത്
Post Your Comments