കോഴിക്കോട്: കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണാടിക്കല്‍, തടമ്പാട്ടുതാഴം, മാനാരി, തിരുവണ്ണൂര്‍, കണ്ണാടിക്കടവ്, അഴിഞ്ഞില എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. കക്കയം ഡാം തുറന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. വെള്ളക്കെട്ടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇരവഞ്ഞി, ചാലിയാര്‍ പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടി പുഴയും കരകവിഞ്ഞൊഴുകുകയാണ്.
Post Your Comments