Latest NewsKerala

ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു : ജനജീവിതം സാധാരണ നിലയിലേയ്ക്ക്

തൃശ്ശൂര്‍: ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു, ജനജീവിതം സാധാരണ നിലയിലേയ്ക്കായി. പെരിങ്ങള്‍ക്കുത്ത് ഡാമില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ ചാലക്കുടി പുഴ ശാന്തമായി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ കരകവിഞ്ഞൊഴുകിയ ചാലക്കുടി പുഴ ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചാലക്കുടി പുഴയുടെ ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. അതേസമയം ഇടവേളകളില്‍ പെയ്യുന്ന മഴയും മൂടിക്കെട്ടിയ മാനവും വെള്ളക്കെട്ട് പൂര്‍ണമായും ഒഴിയുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തുറന്നുവിട്ട പെരിങ്ങല്‍ക്കുത്ത് ഡാമിലെ വെള്ളം മൂലം ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയിരുന്നു. ഇതോടെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പലരും വീട് വിട്ട് ബന്ധുക്കളുടെ വീടുകളിലും ക്യാമ്പുകളിലും അഭയം തേടുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button