കാബൂള്‍: കശ്മീരിലെയും അഫ്ഗാനിലെയും പ്രശ്നങ്ങളെ കൂട്ടിക്കുഴയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിനെതിരെ താലിബാന്. കശ്മീര്‍ പ്രശ്നത്തെ അഫ്ഗാനിലെ ആഭ്യന്തരപ്രശ്നങ്ങളുമായി കൂട്ടിക്കുഴക്കാനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം അപലപനീയമാണെന്ന് താലിബാന് വക്താവ് സബീബുള്ള മുജാഹിദ് അറിയിച്ചു. അഫ്ഗാനു കശ്മീര്‍ പ്രശ്നവുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന്റെ വേദിയായി അഫ്ഗാനെ മാറ്റാനുള്ള ശ്രമവും അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കാശ്മീർ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ
കശ്മീരിനെ അഫ്ഗാനുമായി താരതമ്യം ചെയ്യുന്ന പ്രസ്താവനയെ കാബൂളിനെ പാക് എംബസി തള്ളി. കശ്മീര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നമാണ്. ഇതിന് അഫ്ഗാനിലെ സമാധന പ്രക്രിയയുമായി ബന്ധമില്ലെന്നും അംബാസിഡര്‍ സാഹിദ് നസറുള്ള ഖാന് കൂട്ടിച്ചേർത്തു.
Post Your Comments