KeralaLatest News

ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു; ജില്ലയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പകല്‍ മഴയ്ക്ക് നേരിയ ശമനം. ചാലക്കുടി പുഴയിലെ ജലനിരപ്പ് വൈകീട്ടോടെ കുറഞ്ഞു. ജില്ലയില്‍ 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 4042 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴക്ക് കുറവുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ALSO READ: കനത്ത മഴ: സംസ്ഥാനത്ത്‌ ഇതുവരെ 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ഇന്നലെ അർധരാത്രി തുടങ്ങിയ മഴ ചില ഘട്ടങ്ങളിൽ വിട്ടു നിന്നെങ്കിലും ജില്ലയിലെ പലയിടങ്ങളേയും വെള്ളത്തിനടിയിലാക്കി. ചാലക്കുടി തലപ്പിള്ളി ചാവക്കാട് കൊടുങ്ങല്ലൂർ താലുക്കുകളിൽ പെട്ട പലയിടങ്ങളിലും ആളുകളെ മാറ്റി പാർപ്പിച്ചു. പെരിങ്ങൽക്കുത്ത് ഡാമിലെ ജലം തുറന്നു വിട്ടതോടെ ചലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. വെട്ടുകടവ് പാലത്തിൽ മരതടികൾ വന്നടിഞ്ഞത് വെള്ളം കരകവിഞ്ഞൊഴുകി.

ALSO READ: സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതായി ഡിജിപി

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറന്നതോടെ ഒഴുകിയെത്തിയ വെള്ളമാണ് ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തിയത്. ചാലക്കുടി പുഴയുടെ കൈവഴികളായ മണലിപ്പുഴ, കുറുമാലിപ്പുഴ തുടങ്ങിയവയുടെ തീരങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. അതേസമയം ജില്ലയില്‍ ഇടവിട്ടുള്ള ശക്തികുറഞ്ഞ മഴയാണ് ലഭിച്ചത്. ഇതോടെ ചാലക്കുടിപുഴയിലടക്കം ജലനിരപ്പ് താഴ്ന്നു.

വെട്ടുകടവ് പാലത്തില്‍ മരങ്ങള്‍ വീണടിഞ്ഞതോടെ മേഖലയില്‍ വെള്ളം കയറി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ മരങ്ങള്‍ ഭാഗികമായി നീക്കി. അസുരന്‍കുണ്ട് ഡാം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു. അതേസമയം ചാവക്കാട് താലൂക്കിലെ പുന്നയൂര്‍ക്കുളത്ത് വൈദ്യുതി ടവറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബൈജു തോണി മറിഞ്ഞു മുങ്ങി മരിച്ചു. പുതുക്കാട് ഒഴുക്കില്‍ പെട്ട എഴുപത്കാരന്‍ തെക്കുമുറി രാമകൃഷ്ണന്‍ മരിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും ജില്ലാഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button