ഇടുക്കി: ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. എന്നാൽ ഈ സാഹചര്യത്തിലും ഇടുക്കി ഡാമിലെ ജലനിരപ്പ് മുപ്പത് ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കനത്ത മഴയിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമുള്ള പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.
ALSO READ: ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു; ജില്ലയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം
അതേസമയം, ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറന്നു. ജില്ലയിൽ നിരവധി സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായി. 19 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ ഇതിനോടകം തുറന്നിട്ടുണ്ട്.
ALSO READ: കനത്ത മഴ: സംസ്ഥാനത്ത് ഇതുവരെ 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്ക് എതിരെ കെഎസ്ഇബി രംഗത്ത് എത്തി. കനത്ത മഴയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഉള്‍പ്പെടെയുളള വലിയ ഡാമുകള്‍ തുറന്നുവിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments