KeralaLatest News

മദ്യപിച്ചിട്ടില്ലായിരുന്നെന്ന് ശ്രീറാം; പൊലീസിന് കൊടുത്ത മൊഴിയിൽ കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വണ്ടിയോടിച്ച ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിട്ടില്ലായിരുന്നെന്ന് പൊലീസിന് കൊടുത്ത മൊഴിയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്.

എന്നാൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ജനറൽ ആശുപത്രിയിലെ ഡോക്ടർ രാകേഷ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകി. ഇക്കാര്യം രേഖപ്പെടുത്തിയ റിപ്പോർട്ടും അദ്ദേഹം പൊലീസിന് കൈമാറി.

ALSO READ: ശ്രീറാം മദ്യപിച്ചിരുന്നു; ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പുറത്ത്

ക്രൈംനമ്പർ ഇടാതെയാണ് മ്യൂസിയം പൊലീസ് ശ്രീറാമിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനാൽ രക്തപരിശോധന നടത്തണമെന്ന് ഡോക്ടർക്ക് നിർബന്ധിക്കാനായില്ല. ദേഹപരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്. കൈയ്‌ക്ക് മുറിവേറ്റതിനാൽ രക്തസാമ്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചതായും ഡോക്ടറുടെ മൊഴിയിലുണ്ട്.രക്തപരിശോധന നടത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മ്യൂസിയം സി.ഐ ജെ.സുനിൽ, ഇപ്പോൾ സസ്പെൻഷനിലുള്ള എസ്.ഐ ജയപ്രകാശ് എന്നിവരെയും നാർകോട്ടിക് അസി.കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

ALSO READ: സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റുമ്പോള്‍ ശ്രീറാമിനെ മാസ്‌ക് ധരിപ്പിച്ചതിന് പിന്നിലെ രഹസ്യം പുറത്ത്

ബഷീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയും , പരിക്കേറ്റ ശ്രീറാമിന് ചികിത്സ നൽകുകയും ചെയ്യേണ്ടി വന്നതിനാലാണ് നടപടിക്രമങ്ങൾ വൈകിയതെന്ന് എസ്.ഐ മൊഴിനൽകി. കാറോടിച്ചതാരാണെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് എഫ്.ഐ.ആറിൽ അക്കാര്യം ഉൾപ്പെടുത്താതിരുന്നതെന്നും എസ്.ഐയുടെ മൊഴിയിലുണ്ട്. എന്നാൽ, രാത്രി നടന്ന അപകടത്തിന്റെ വിവരം പിറ്റേന്ന് രാവിലെ വരെ താൻ അറിഞ്ഞില്ലെന്നാണ് സി.ഐയുടെ മൊഴി.ഇരുവർക്കും വീഴ്ചയുണ്ടായതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button