രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റ് പുറത്ത് വിട്ട ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത മേഘത്താല്‍ മറഞ്ഞുകിടക്കുകയാണ്. ഇതുകൊണ്ട് തന്നെയാണ് വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന നിഗമനത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമെത്തിയത്.
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന സാറ്റലൈറ്റുകളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് പങ്കുവെക്കുന്നത്.
ALSO READ: വടകര വിലങ്ങാട്ട് ഉരുള്‍പൊട്ടലില്‍ നാലുപേരെ കാണാതായ സംഭവം; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്‌സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ വിവരങ്ങളും ഇവര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
Post Your Comments