Latest News

പേമാരി; വയനാടിന് സഹായമഭ്യര്‍ത്ഥിച്ച് എംപി രാഹുല്‍ ഗാന്ധി- മോദിയുടെ മറുപടി ഇങ്ങനെ

ന്യൂദല്‍ഹി: പ്രധാനമന്ത്രിയോട് വയനാട്ടിലെ പളയബാധിതര്‍ക്ക് സഹായം തേടി  എംപി രാഹുല്‍ ഗാന്ധി. ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് മോദി രാഹുലിന് ഉറപ്പ് നല്‍കി.

ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഗാന്ധിയുടെ വയനാട് എംപി ഓഫീസ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനോടും കഴിഞ്ഞ ദിവസം വയനാട്ടിലെ ഉള്‍പ്പെടെ  പ്രളയബാധിതരെ സഹായിക്കുന്നതിനെക്കുറിച്ച രാഹുല്‍ സംസാരിച്ചിരുന്നു.
മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ വയനാട്ടില്‍ പേമാരി വന്‍ദുരന്തമാണ് വരുത്തിയിരിക്കുന്നത്.  മേപ്പടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ടായിരത്തോളം പേരെയാണ് ബാധിച്ചിരിക്കുന്നത്. ഒട്ടേറെപ്പേരെ കാണാതെയുമായിട്ടുണ്ട്.

ALSO READ: കനത്ത മഴയില്‍ ഒറ്റപ്പെട്ട് മൂന്നാര്‍,  കോതമംഗലവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ 

രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് തോന്നിയതിനാല്‍ വയനാട് സന്ദര്‍സിക്കുന്നത്  രാഹുല്‍ മാറ്റിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തുടര്‍ച്ചയായി പെയ്ത മഴയില്‍ സംസ്ഥാനത്ത് 23 പേര്‍ മരിച്ചു. 22,000 ത്തോളം പേരെ സംസ്ഥാനത്തൊട്ടാകെയുള്ള 315 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ALSO READ: കനത്ത മഴയുള്ളപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button