തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരെ വിളിച്ച് തെറി പറയുന്നവരോട് അഭ്യർത്ഥനയുമായി മന്ത്രി എംഎം മണി. രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവന്‍ പണയംവെച്ച് വെളിച്ചമെത്തിക്കാന്‍ അത്യധ്വാനം ചെയ്യുകയാണ് കെ എസ് ഇ ബി ജീവനക്കാരെന്നും ദയവായി ഓഫീസുകളില്‍ തുടര്‍ച്ചയായി വിളിച്ച് തെറി പറയരുതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കറന്റ് ഇടയ്ക്കിടെ പോകുമ്പോളും വരുമ്പോളും ചിന്തിക്കുക ഇങ്ങനെ കുറെപ്പേർ കോരിച്ചൊരിയുന്ന മഴയത്തും അർധരാത്രിയിലും നമ്മുടെ വീടിനുള്ളിൽ വെളിച്ചമെത്തിക്കാൻ ജീവൻ പോലും പണയപ്പെടുത്തി അധ്വാനിക്കുകയാണ് എന്ന്. ചിലപ്പോളൊക്കെ വൈദ്യുതി വിഛേദിക്കപ്പെടുത്തുന്നത് ഇവർ സുരക്ഷിതമായി നിങ്ങൾക്കായി ജോലി ചെയ്യുന്നതിനാവും. ദയവായി സഹകരിക്കുക. #കാരണം #ഇവരും #മനുഷൃരാണ്. ഇവർക്കും അവരെ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ട്. ഇവരുടെ സുരക്ഷിതത്വം നമ്മുടെയും കടമയാണ്.
#ഇതും നമ്മൾ അതിജീവിക്കും.
Post Your Comments