തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. മഴക്കെടുതിയില്പ്പെട്ടവര്ക്ക് സഹായം അഭ്യർത്ഥിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ നമ്പറിലേക്ക് എസ്എംഎസ് സന്ദേശങ്ങൾ അയ്ക്കുവാൻ സാധിക്കും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കാവുന്നതാണ്. ‘112 ഇന്ത്യ’ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സഹായം തേടാം. ഓരോ സന്ദേശവും എവിടെ നിന്നാണെന്ന് വളരെ കൃത്യമായി മനസ്സിലാക്കാൻ ഈ സംവിധാനത്തിന് കഴിയും.
Post Your Comments