Latest NewsInternational

ഹോംങ്കോംഗ് വിഷയം; ചൈനയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

വാഷിംഗ്ടണ്‍: ഹോംങ്കോംഗ് വിഷയത്തില്‍ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. അമേരിക്കയുടെ ഹോംങ്കോംഗ് നയതന്ത്രപ്രതിനിധി സമരം ചെയ്യുന്ന സംഘടനയുടെ ഒത്താശക്കാരനാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തിയത്. ചൈന പ്രാകൃതന്മാരുടേയും അക്രമികളുടേയും സേനയാണെന്ന് അമേരിക്ക പറഞ്ഞു. തഗ്ഗുകളെന്നാണ് അമേരിക്ക ചൈനയ്ക്ക് നല്‍കിയ വിശേഷണം.

ഹോംങ്കോംഗ് നിവാസികള്‍ കുറ്റം ചെയ്താല്‍ ചൈനയ്ക്ക് കൈമാറണമെന്ന ഭീതിജനകമായ തീരുമാനത്തിനെതിരെ വന്‍ജനകീയ പ്രക്ഷോഭമാണ് കുറേ നാളായി നടക്കുന്നത്. ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെടുന്ന ജനാധിപത്യ സംഘടനാ പ്രതിനിധിയുമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സംസാരിക്കുന്നതിന്റെ ചിത്രം വച്ചാണ് പത്രങ്ങളില്‍ വാര്‍ത്തവന്നത്.

അമേരിക്കന്‍ പ്രതിനിധിയുടെ സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഒരിക്കലും പ്രക്ഷോഭത്തിന്റെ ഭാഗമല്ലെന്ന് അമേരിക്കയുടെ ആഭ്യന്തരവകുപ്പ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പ്രസ്താവിച്ചു. വാര്‍ത്തകളില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചിത്രവും പേരുകളും ചൈനീസ് മാധ്യമങ്ങള്‍ നടത്തിയിരിക്കുന്നത് ക്രൂരവും ലജ്ജാകരവും അധിക്ഷേപാര്‍ഹവുമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു അക്രമ ഭരണകൂടം എന്തൊക്കെയാണ് ചെയ്യുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ചൈന നടത്തിയിരിക്കുന്നതെന്ന് മോര്‍ഗന്‍ കുറ്റപ്പെടുത്തി.

ജൂണ്‍മാസം 9-ാം തിയതി മുതല്‍ ലക്ഷക്കണക്കിന് ഹോംങ്കോംഗ് നിവാസികള്‍ തെരുവുകളില്‍ ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് നടത്തിവരുന്നത്. ഒരുതരം അര്‍ദ്ധ-സ്വയംഭരണ സംവിധാനത്തില്‍ ചൈനഭരിക്കുന്ന ലോകോത്തര വ്യാപാര നഗരമായ ഹോംങ്കോംഗിലെ ബീജിംഗ് അനുകൂലനേതാവ് ആദ്യം പൊതുസമൂഹത്തോട് കുറ്റവാളി നിയമത്തിനെതിരെ മാപ്പ് പറഞ്ഞിരുന്നെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button