Latest NewsIndia

എയർസെൽ-മാക്സിസ് അഴിമതി ഇടപാട്: ചിദംബരത്തിനും, മകനും താൽക്കാലിക ആശ്വാസം

ന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ മുൻ മന്ത്രി പി ചിദംബരത്തിന്റെയും, കാർത്തി ചിദംബരത്തിന്റെയും അറസ്റ്റ് ഡൽഹി കോടതി മരവിപ്പിച്ചു. ഓഗസ്റ്റ് 23 വരെ പി ചിദംബരത്തെയും, കാർത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദ്ദേശം. പ്രത്യേക ജഡ്‌ജി ഓ പി സെയ്നിയാണ് ഉത്തരവിറക്കിയത്.

ALSO READ: ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി; കേന്ദ്ര സർകാറിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ

എയർസെൽ-മാക്സിസ് ഇടപാടിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സിബിഐയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഫയൽ ചെയ്‌ത കേസിലാണ് ഇപ്പോൾ അറസ്റ്റ് വൈകിപ്പിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നത്,

മാക്സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വ്വീസസ് ഹോള്‍ഡിങ്ങ്സ് എന്ന കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടു എന്നാണ് കേസ്.

ALSO READ: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി കശ്മീരിനെ പ്രതികൂലമായി ബാധിക്കുമെന്ന് വരുത്തി തീര്‍ക്കാൻ സ്ഫോടനത്തിനു ശ്രമം: ഒരാളും മടങ്ങി പോകില്ലെന്ന മുന്നറിയിപ്പുമായി സൈന്യം

600 കോടി രൂപയുടെ നിക്ഷേപത്തിനു അനുമതി നല്‍കാന്‍ മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ ഉപസമിതിയാണ് ഇതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിന് ചിദംബരം അനുമതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button