വിവിധ ബാങ്കുകളിൽ തൊഴിലവസരം. പ്രൊബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ് (ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ ). ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ബിരുദമാണ് യോഗ്യത. വിവിധ ബാങ്കുകളിലായി 4336 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പ്രിലിമിനറി, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഒക്ടോബറിൽ പ്രിലിമിനറി പരീക്ഷ. നവംബറിലാണ് മെയിൻ പരീക്ഷ നടക്കുക. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്റർവ്യൂ പൂർത്തിയാക്കി ഏപ്രിലിൽ അലോട്ട്മെന്റുണ്ടാകും. ഇവ രണ്ടും ഐബിപിഎസ് തന്നെ സംഘടിപ്പിക്കും. രാജ്യത്തെ നൂറിലേറെ കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പൊതുപരീക്ഷ നടത്തുക. കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷകേന്ദ്രങ്ങൾ. ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കവരത്തിയിലും കേന്ദ്രമുണ്ട്.
പതിനേഴ് പൊതുമേഖലാ ബാങ്കുകളിലെ പിഒ, മാനേജ്മെന്റ് ട്രെയിനി നിയമനമാണ് ഐബിപിഎസ് മുഖേന നടത്തുന്നത്. മറ്റേതെങ്കിലും ബാങ്കിനും ധനകാര്യസ്‌ഥാപനത്തിനും ഇതുവഴി തിരഞ്ഞെടുപ്പ് നടത്താനും അവസരമുണ്ട്..
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.ibps.in
അവസാന തീയതി :ഓഗസ്റ്റ് 28
Also read : സർക്കാർ എൻജിനിയറിങ് കോളേജില്‍ ട്രേഡ്‌സ്മാൻ ഒഴിവ് : അഭിമുഖം
Post Your Comments