കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറിക്കടിയില്‍പ്പെട്ടു മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ അറസ്റ്റില്‍. വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്‍റ് എഞ്ചിനിയറായ ബിനോജ് കുമാറിനെതിരെ ഐപിസി 304- എ വകുപ്പ് പ്രകാരം മരണത്തിന് കാരണമാവുന്ന അശ്രദ്ധ എന്ന വകുപ്പില്‍ കേസെടുത്തതായി മെഡിക്കല്‍ കോളേജ് പൊലീസാണ് അറിയിച്ചത്. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് മലാപ്പറമ്പ് സ്വദേശി പികെ അജിത (44) മരിച്ചത്. മകള്‍ക്ക് പരിക്കേറ്റു. റോഡിലെ കുഴി അടക്കുന്നതില്‍ ഗുരുതരമായ വീഴ്ച വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുണ്ടെന്ന് മനസിലാക്കിയ ജില്ലാ കളക്ടർ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി എടുക്കാന്‍ മെഡിക്കല്‍ കോളേജ് പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Post Your Comments