KeralaLatest NewsNews

വാട്ടർ ബില്ലിലെ കുടിശ്ശിക ഇതുവരെ അടയ്ക്കാത്തവരാണോ? നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി

കണക്ഷൻ വിച്ഛേദിക്കപ്പെടുകയാണെങ്കിൽ, കുടിശ്ശികയും പിഴയും ഒടുക്കിയാൽ മാത്രമാണ് കണക്ഷൻ പുനസ്ഥാപിക്കുകയുള്ളൂ

വാട്ടർ ബില്ലിലെ കുടിശ്ശിക അടച്ചുതീർക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി. കുടിശ്ശിക എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ, കണക്ഷൻ വിച്ഛേദിക്കാനാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം. സംസ്ഥാന സർക്കാർ വാട്ടർ ചാർജ് ഉയർത്തിയതിനുശേഷം ആദ്യ ബില്ല് വന്നത് കഴിഞ്ഞ മാസമായിരുന്നു. എന്നാൽ, ചില ഉപഭോക്താക്കൾ ഈ ബില്ലിൽ കുടിശ്ശിക വരുത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

കണക്ഷൻ വിച്ഛേദിക്കപ്പെടുകയാണെങ്കിൽ, കുടിശ്ശികയും പിഴയും ഒടുക്കിയാൽ മാത്രമാണ് കണക്ഷൻ പുനസ്ഥാപിക്കുകയുള്ളൂ എന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, വാട്ടർ ബിൽ യഥാക്രമം അടച്ച് കണക്ഷൻ വിച്ഛേദിക്കുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ബിൽ തുക അടക്കാത്ത പക്ഷം കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികൾ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കുടിശ്ശിക വരുത്തുന്നതിലൂടെ പദ്ധതിക്കായി ചെലവഴിച്ച വൻ തുക പാഴാകുന്ന സാഹചര്യവും ഉണ്ടാകും.

Also Read: ബിയര്‍കുപ്പി പൊട്ടിച്ച്‌ കഴുത്തില്‍വച്ച്‌ ഭീഷണി: 16കാരിയെ 20കാരന്‍ തട്ടിക്കൊണ്ടുപോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button