KeralaLatest News

വൈദ്യശാസ്ത്രത്തില്‍ എംഡി ആയ ഐഎഎസില്‍ രണ്ടാം റാങ്കുകാരനായ ശ്രീറാം വെങ്കിട്ടരാമനെ വളഞ്ഞിട്ടാക്രമിച്ച് അന്ത്യം കാണാന്‍ ആഗ്രഹിക്കുന്നവരോട് വെഞ്ഞാറുമൂടുകാരന്‍ സലീമിന് പറയാനുള്ളത്- ഓഡിയോ കേള്‍ക്കാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു അപകട വാര്‍ത്തയാണ് സംസ്ഥാന മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മരിച്ചത് ഒരു മാധ്യമപ്രവര്‍ത്തകനായത് കൊണ്ടാണോ? അതോ പ്രതിസ്ഥാനത്ത് ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ്സ്‌കാരണനായതുകൊണ്ടാണോ?. നിരവധി വാഹനാപകടങ്ങളും തുടര്‍ന്നു വരുന്ന കേസുകളുമെല്ലാം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മനപ്പൂര്‍വം ഗൂഡാലോചന നടത്തിയൊരാളെ കൊലപ്പെടുത്തിയ രീതിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.

ALSO READ: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെയും ഓണ്‍ലൈന്‍ മാധ്യമങ്ങളും സദാചാരവാദികളും വെറുതെ വിട്ടില്ല. വഫയുടെ കുടുംബപ്രശ്‌നങ്ങള്‍ അടക്കം അവര്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ വാഹനാപകടങ്ങളെയോ മരണപ്പെട്ട ആള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളെ കുറിച്ചോ എവിടെയും ചര്‍ച്ച ചെയ്തു കാണുന്നില്ല. ഇതു തന്നെയാണ് വെഞ്ഞാറുമൂടുകാരന്‍ സലീമിനും പറയാനുള്ളത്.

ഒരു കാര്യം ചെയ്യുന്നത് കണ്ട് അതിലൊരു അനീതി തോന്നിയിട്ടാണ് താന്‍ പ്രതികരണവുമായി രംഗത്തെത്തിയതെന്നാണ് സലീം പറയുന്നത്. ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ മഹാസംഭവം നടന്നു, ഒരു മഹാ കൊലപാതകം നടത്തി, ആ കൊലയാളിയെ പിടിക്കപ്പെട്ടു, ആ കൊലപാതകിയെ ശിക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്നത് പോലെ ഭയങ്കരമായ ഒരു വാര്‍ത്തയുണ്ടാക്കുന്നു. ആരെയും പിന്തുണയക്കാനോ വിമര്‍ശിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ല. ശ്രീറാമിനെ താനിതുവരെ നേരിട്ട് കണ്ടിട്ടില്ല. മരിച്ച ആളേയും താന്‍ കണ്ടിട്ടില്ല. മാധ്യമങ്ങളില്‍ കേട്ടതും കണ്ടതുമായ കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും സലീം പറയുന്നു.

sriram basheer

വൈദ്യശാസ്ത്രത്തില്‍ എംഡി ആയ ഐഎഎസില്‍ രണ്ടാം റാങ്കുകാരനായ ശ്രീറാം ഈ നിലയില്‍ എത്താന്‍ വേണ്ടി എത്രമാത്രം ത്യാഗവും കഷ്ടപ്പാടും സഹിച്ചിട്ടുണ്ടാവും. മൂന്നാറില്‍ അദ്ദേഹം നടത്തിയിട്ടുള്ള നീതിപൂര്‍വമായ സമീപനങ്ങള്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായ മതിപ്പ് ഇതെല്ലാം നമ്മളൊന്ന് പരിഗണിക്കണമെന്നും സലീം പറഞ്ഞു. ഒരിക്കലും സംഭവിച്ചു കൂടാത്തത് സംഭവിച്ചു. ഒരിക്കലും ന്യായീകരിക്കുന്നില്ല, ജന്മനാ അദ്ദേഹം ഒരു കുറ്റവാളിയല്ല. ഒരു കുറ്റവും ചെയ്തിട്ടില്ല. യാദൃശ്ചികമായി സംഭവിച്ച ഒരു കുറ്റത്തില്‍ ഒരാളു മരണപ്പെട്ടു. ഇത്രയും ബഹളം വെച്ച് ഇദ്ദേഹത്തെ ശിക്ഷിച്ച് ജയിലില്‍ അയച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതവും ഭാവിയും നഷ്ടപ്പെടും. ഒരു ഭ്രാന്തനെ പോലെ ജയിലില്‍ അടക്കപ്പെടും.

ALSO READ: മാധ്യമ പ്രവർത്തകന്റെ അപകടമരണം : ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവിങ്ങനെ

ചെയ്ത തെറ്റിന് അദ്ദേഹത്തിന് തീര്‍ച്ചയായും പശ്ചാതാപം ഉണ്ടാകും. തെറ്റിനെ പരിഹാരമായി പരിഗണിക്കണം. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി മരിച്ചയാളുടെ കുടുംബത്തിന് കൊടുക്കാന്‍ അനുവദിക്കുക. എത്രയോ മനപൂര്‍വ്വവും മൃഗീയമായവുമായ കൊലപാതകങ്ങള്‍ നടക്കുന്നു. ഒരു സാധു മനുഷ്യന് സംഭവിച്ച തെറ്റിനെ ഇത്രയും ബഹളം വെച്ച് അയാളെ ഇല്ലാതാക്കരുതെന്നും സലീം പറയുന്നു. വൈകാരികമായ സമീപനം എടുക്കാതെ രണ്ടു കുടുംബത്തിനും രക്ഷപ്പെടാനായുള്ള ഒരു മനുഷ്യത്വപരമായ സമീപനം എടുക്കാനും സലീം പറയുന്നു. തന്റെ എളിയ അഭ്യര്‍ത്ഥനയാണിതെന്നും സലീം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരനായ സലീം പറയുന്നതില്‍ വസ്തുതാപരമായ കാര്യങ്ങളാണുള്ളത്. മൂന്നാറില്‍ ഏറ്റവും അനുയോജ്യമായ നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ ഇടതു സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇനിയും ശക്തമായ നിലപാടുകള്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹത്തിന് എടുക്കാനാവും. എന്നാല്‍ അറിയാതെ പറ്റിയ ഒരു തെറ്റിന്റെ പേരില്‍ ജയിലില്‍ അടച്ചു കഴിഞ്ഞാല്‍ ഇല്ലാതാവുന്നതും ഒരു നല്ല ഉദ്യോഗസ്ഥന്‍ തന്നെയായിരിക്കും. പകരം അയാള്‍ക്കൊരു അവസരം നല്‍കിയാല്‍ മരിച്ച കെഎം ബഷീറിന്റെ കുടുംബത്തിനും ഒരു തണലാവാനുള്ള അവസരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button