തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനിടയായ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിന് എതിര്‍പ്പ്. ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന് ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ജാമ്യം അനുവദിക്കുകയായിരുന്നു.
ശ്രീറാമിനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം വക്കീല്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. കേസില്‍ സിറാജ് മാനേജ്മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ഉന്നയിച്ചത്. അപകടസമയത്ത് ശ്രീറാം ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന.
Post Your Comments