Latest NewsIndia

തേജ് പ്രതാപ്  കഞ്ചാവിന്  അടിമ, ദൈവങ്ങളുടെ വേഷം കെട്ടുന്നത് ഇഷ്ടവിനോദമെന്നും ഭാര്യ

പട്ന : ബീഹാര്‍ മുന്‍ മന്ത്രി തേജ് പ്രതാപ് യാദവ്  കഞ്ചാവ് അടിമയാണെന്ന് ഭാര്യ. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും വിവാഹമോചനക്കേസില്‍ മറുപടി നല്‍കവെ  ഭാര്യ ഐശ്യര്യ  കോടതിയെ അറിയിച്ചു. ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള നിയമപ്രകാരം കുടുംബകോടതിയില്‍ ഇവര്‍ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം തേജ് പ്രതാപ്  പട്ന കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു തേജ് ഐശ്യര്യയെ വിവാഹം കഴിച്ചത്.

ALSO READ: നിങ്ങളുടെ ചിരി ക്യൂട്ടാണ്, ഒന്നിനും അതിനെ തോല്‍പ്പിക്കാനാകില്ല; വൈറലായി വഫയുടെ വാക്കുകൾ

തേജ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് വിവാഹം കഴിഞ്ഞയുടനെ തന്നെ തനിക്ക് മനസിലായതാണെന്നും കഞ്ചാവിന്റെ ലഹരിയില്‍ താന്‍ ശിവന്റെ അവതാരമാണെന്ന് ഇയാള്‍ അവകാശപ്പെടാറുണ്ടെന്നും ഐശ്യര്യ കോടതിയില്‍ വ്യക്തമാക്കി.

ദേവീ ദേവന്‍മാരെ അനുകരിച്ച് തേജ് പ്രതാപ്  വസ്ത്രം ധരിക്കാറുണ്ടായിരുന്നു. മയക്കുമരുന്ന് കഴിച്ചുകഴിഞ്ഞാല്‍ രാധദേവിയെപ്പോലെ വസ്ത്രം ധരിക്കുകയും  മേക്കപ്പും ഹെയര്‍ വിഗും ഉപയോഗിക്കുകയും ചെയ്യുമായിരുന്നെന്നും ഐശ്വര്യ തന്റെ പരാതിയില്‍ ആരോപിക്കുന്നു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിന്റെയും റബ്രി ദേവിയുടെയും മൂത്തമകനാണ്  തേജ് പ്രതാപ്.

READ ALSO: ‘രൂപം കൊണ്ടു മാത്രം മനുഷ്യര്‍ എന്നു വിളിക്കാന്‍ സാധിക്കുന്നവര്‍’- സുഷമയുടെ മരണത്തില്‍ രാജ്യം വേദനിക്കുമ്പോള്‍, അവര്‍ക്കെതിരെ വിഷം ചീറ്റുന്ന ചിലര്‍

ഈ വിഷയം ലാലുവിന്റെയും റാബ്രിയുടെയും  ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒരു തരത്തിലും സഹായിച്ചില്ലെന്നും ഐശ്വര്യ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button