KeralaLatest News

കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: കനത്ത മഴ തുടരുന്നതിനാൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  (8-7-2019) അവധി. ജില്ലയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍,കേന്ദ്രീയ വിദ്യാലയം, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  വ്യാഴാഴ്ച  അവധി പ്രഖ്യാപിച്ചു.

https://www.facebook.com/malappuramcollector/posts/2672027069509383?__xts__%5B0%5D=68.ARADFnBN4hooVOLw082yZZw1aociTO8XcnP4YjWsMfr3a_rdphAcWAoOlTIm3dkkkVtbJEOCtngPUl4Rrlp7hQmVTyDZQw3cJYqclpyFi1t6ryyfaHCzatU5alKfPtqqUMx-AfsiH0xfAHiGYA9_yqeZfHOe2pX7YlUA7o_u28ubopopNqD5ZN1NPPuzQPvC8p8b48fO6DTU-xUminWJeym1tCvc00CZ4MUTMji5T4hkMp8SsjlCPNOAeZWS-sWO1J88PIr7OBomiRMW2xYTFqoJ66R_x5qiEuQAR3IqeSsBY8IC1S_TjsCIdeeGvyC-iNK-sR2xhIkidtPsQFMrsA&__tn__=-R

അതോടൊപ്പം തന്നെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ ഇരിട്ടി താലൂക്കിലെ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴാഴ്ച) അവധിയായിരിക്കും മദ്രസ്സകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ല കളക്ടറുടെ അറിയിപ്പിൽ പറയുന്നു,

Also read : കണ്ണൂരിൽ ഉരുൾപൊട്ടൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button