കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചു ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ കരിദിനം ആചരിക്കാനൊരുങ്ങി പാകിസ്ഥാൻ. ഇത് കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്താനും കശ്മീർ വിഷയം യുഎന്നിലേക്ക് കൊണ്ടുപോകാനുമാണ് പാകിസ്ഥാൻ പദ്ധതിയിടുന്നത്. കൂടാതെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു.
രാജ്യത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തിന് സ്വന്തമായി നിയമങ്ങൾ നിർമ്മിക്കാൻ അനുവാദം നൽകിയ ഭരണഘടനാ വ്യവസ്ഥ നിർത്തലാക്കിയ ഇന്ത്യയുടെ നീക്കത്തിനെതിരെ മേഖലയുടെ ഭാഗങ്ങൾ അവകാശപ്പെടുന്ന അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
Post Your Comments