ഇസ്ലാമാബാദ് : കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കാനും വ്യാപാരം നിര്‍ത്തിവയ്ക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചിതിന് പിന്നാലെ വീണ്ടും വ്യോമമേഖല ഭാഗികമായി അടച്ച് പാകിസ്ഥാൻ. അടുത്ത മാസം അഞ്ചു വരെയാണ് അടച്ചത്. ബലാകോട്ട് ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ വ്യോമ മേഖല അടച്ചിരുന്നു. ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും തുറന്നത്
അതേസമയം ഇന്ത്യന്‍ ഹൈ കമ്മീഷണറെ പാകിസ്ഥാന്‍ പുറത്താക്കിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അദ്ധ്യക്ഷതയിൽ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയസുക്ഷാസമിതി യോഗം യോഗത്തിലാണ് തീരുമാനം. ഇന്ത്യയിലെ നിയുകത ഹൈക്കമ്മീഷണർ ചുമതലയേൽക്കേണ്ടന്നും നിർദേശിച്ചു. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും, യുഎൻ രക്ഷാസമിതിയിയെ സമീപിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. കരസേനയോടു ജാഗ്രതയോടെ ഇരിക്കാനും പാകിസ്ഥാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments