Latest NewsKerala

വീട്ടമ്മയെ പീഡിപ്പിച്ച ശേഷം സി.പി.എം. ഗ്രാമ പഞ്ചായത്തംഗം ഒളിവിൽ , കേസെടുത്തു

രതീഷ് ഒളിവിലാണെന്നും ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.

കുത്തനൂര്‍: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരേ കേസ്. 12-ാം വാര്‍ഡ് പ്രതിനിധി സി.പി.എമ്മിലെ രതീഷിനെതിരെയാണ് (32) കുഴല്‍മന്ദം പോലീസ് കേസെടുത്തത്. രതീഷ് ഒളിവിലാണെന്നും ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.

എന്നാൽ സി.പി.എമ്മിന്റെ ഭരണസ്വാധീനം ഉപയോഗിച്ച്‌ പ്രതിയെ പോലീസ് സംരക്ഷിക്കയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ഇരയ്ക്ക് നീതി ലഭിക്കണമെന്നും പീഡനക്കേസില്‍ പ്രതിയായ രതീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റി ഇന്ന് പ്രതിഷേധമാര്‍ച്ച്‌ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button