Latest NewsKerala

മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങി പണം വാങ്ങിയെന്ന് സംശയിക്കുന്നു, കുട്ടിയെ വിട്ടുകിട്ടണം- മുഖ്യമന്ത്രിക്ക് പരാതിയുമായി ബിന്ദു തങ്കം കല്യാണി

മോളെ കാണാന്‍ അനുവദിക്കണം, എവിടെയാണ് കുട്ടി താമസിക്കുന്നതെന്ന് വെളിപ്പെടുത്തണം. കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിര്‍ത്തുകയോ അമ്മയായ എന്റെയൊപ്പം വിടുകയോ ചെയ്യണം.. കുട്ടിയെ അടിയന്തിരമായി കൗണ്‍സിലിംഗ് വിധേയമാക്കണം. തുടങ്ങിയ പരാതികളുമായി ബിന്ദും തങ്കം കല്യാണി. ഇക്കാര്യം ചൂണ്ടാക്കാട്ടി ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കി. മുന്‍ഭര്‍ത്താവ് കമല്‍ സി ചവറയ്‌ക്കെതിരെയാണ് ഇവര്‍ പരാതികളുന്നയിച്ച് രംഗത്തെത്തിയത്. പരാതിയുടെ പൂര്‍ണ്ണരൂപം ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മോൾക്ക് വേണ്ടി ഒരമ്മയുടെ അപേക്ഷ..

മോളെ കാണാൻ അനുവദിക്കണം.
എവിടെയാണ് കുട്ടി താമസിക്കുന്നതെന്ന് വെളിപ്പെടുത്തണം.
കുഞ്ഞിനെ secular ആയി വളർത്താൻ
സഹായിക്കണം.
കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിർത്തുകയോ അമ്മയായ എന്റെയൊപ്പം വിടുകയോ ചെയ്യണം.. കുട്ടിയെ അടിയന്തിരമായി കൗൺസിലിംഗ് വിധേയമാക്കണം..
സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ മോൾക്ക് വേണ്ടി ഇടപെടണം.. മുഖ്യമന്ത്രിക്കും DGP ക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്..

To
The Honourable Chief Minister of Kerala..

ഞാൻ പാലക്കാട്, അട്ടപ്പാടി അഗളി ഹയർ സെക്കണ്ടറി സ്കൂളിൽ ഗസറ്റഡ് റാങ്കിൽ ജോലി ചെയ്യുന്ന ദളിത് വിഭാഗത്തിൽപ്പെട്ട അധ്യാപികയും പന്ത്രണ്ട് വയസുള്ള മകളുടെ അമ്മയുമാണ്. ഞാനും മോളുടെ അച്ഛൻ കമൽ ചന്ദ്രൻ പിള്ള സി., ( കമൽ സി ചവറ, കമൽ സി നജ്മൽ) ശരതം, കോട്ടക്കകം, ചവറ പി.ഒ, കൊല്ലം എന്ന ആളുമായി കഴിഞ്ഞ ഏഴ് വർഷമായി പിരിഞ്ഞ് ജീവിക്കുകയാണ്. അയാൾ കഴിഞ്ഞ ആറ് വർഷത്തിന് മേലെയായി പത്മപ്രിയ ക്രുക്കു) എന്ന സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവർക്ക് ഒരു കുട്ടിയുമുണ്ട്.

READ ALSO: രേഖകള്‍ കൊള്ളയടിക്കപ്പെട്ടു, രാമജന്‍മഭൂമിയുടെ ഉടമസ്ഥാവകാശത്തിന് തെളിവില്ലെന്ന് നിര്‍മോഹി അഖോര

ഇക്കഴിഞ്ഞ അവധിക്കാലത്ത് പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ എന്റെ മകളെ അയാൾ തിരിച്ച് വിട്ടില്ല. മെയ് പകുതിയോടെ അയാളുടെ മൊബൈലിൽ വിളിച്ചപ്പോൾ സ്കൂൾ തുറക്കും മുൻപ് തിരിച്ച് എത്തിക്കാമെന്നാണ് അറിയിച്ചത്.പഠിച്ചിരുന്ന സ്കൂളിൽ നിന്ന് TC പോലും വാങ്ങാതെ ഇയാൾ കുട്ടിയെ മറ്റൊരു സ്കൂളിൽ ചേർത്തു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ June 17 ന് കുട്ടിയെ സ്കൂളിൽ ചേർത്തെന്നും June 27 വരെ 7 ദിവസം കുട്ടി സ്കൂളിലെത്തിയിട്ടുണ്ടെന്നും പിന്നെ വിവരമൊന്നും ഇല്ലെന്നുമാണ് July അവസാന ആഴ്ച വിളിച്ചപ്പോൾ Headmaster പറഞ്ഞത്.അയാളും രണ്ടാം ഭാര്യയും തമ്മിലുള്ള കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് അയാൾ ഒളിവിൽ പോവുകയും കുട്ടിയുടെ പഠനം മുടങ്ങുകയുമാണ് ഉണ്ടായത്. നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാൾ സമ്മതിക്കുന്നില്ല. ഇയാൾ ചേർത്തു എന്ന് പറയുന്ന സ്കൂളിൽ കാണാൻ ചെന്നാൽ SDPI ക്കാരെക്കൊണ്ട് കൈയ്യും കാലും വെട്ടുമെന്നും കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി.നാല് മാസമായി കുഞ്ഞിനെ കാണാത്തതിനാൽ പലവട്ടം ഞാൻ pressure കുറഞ്ഞും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായും കിടപ്പിലായി. സുഹൃത്തുക്കൾ വഴി ഇതറിയിച്ചിട്ടും ഇയാൾ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ല. ഇപ്പോൾ കുഞ്ഞിന് വേണ്ടി നിയമപരമായി നീങ്ങിയാൽ എനിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് കൊടുക്കുമെന്നും ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് കമൽ.

ഒരു വർഷമായി ഇയാൾ ഇസ്‌ലാമിലേക്ക് മതം മാറി കമൽ സി നജ്മൽ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇസ്ലാം മതത്തിൽ നിന്നും കല്യാണം കഴിക്കണമെന്നുള്ള അയാളുടെ സമുദായക്കാരുടെ സമ്മർദ്ദം കൊണ്ട് രണ്ടാം ഭാര്യയായ പത്മയോട് ഇയാൾ നിരന്തരമായി പ്രശ്നത്തിലായിരുന്നു. അയാൾ ഭാര്യയേയും അമ്മയെയും ഉപദ്രവിക്കുകയും തൃശൂർ മെഡിക്കൽ കോളേജിൽ അവർ അഡ്മിറ്റായി ചികിത്സ തേടുകയും ചെയ്തിരുന്നു.അയാൾ ഉപദ്രവിച്ചിട്ട് പത്മയുടെ അമ്മയുടെ മുൻവശത്തെ ഒരു പല്ല് ഇളകിപ്പോവുകയും ചെയ്തു. അവർ ഇയാൾക്കെതിരെ പരാതി കൊടുക്കുകയും (Crime No.0562/2019 is registered u/s Ipc 1860-376,307,325,420,506, Scheduled Castes And Scheduled Tribes(Prevention ofAttrocities)Act, 1989(Amendment 2015)- 3 (1)(f), 3 (1) (g), 3 (1) (r ), 3 (1) (w) (i), 3 (1) (W) (ii), Juvanile Justice (Care and Protection of Children) Act, 2015-75 dated 04/July/2019 22:47 at Peramangalam PS at Thrissur City.അതേ സമയം കമൽ കൊടുത്ത പരാതിയിൽ പത്മപ്രിയക്കും അമ്മ അമ്മുക്കുട്ടിക്കും എതിരെ IPC 1860 Sec.323,324, POCSO, 2012, Sec,91,9n,10, Juvanile Justice Act 2015 Sec.75 പ്രകാരവും 2/7/2019 ൽ ഇതേ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

READ ALSO: സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷൻ; മത്സരത്തിൽ തിളങ്ങാൻ ഐഎസ്എൽ ഒരുങ്ങി

ഇതറിഞ്ഞ് പേരാമംഗലം പോലീസ് സ്‌റ്റേഷനിൽ നേരിട്ടു പോയി ഞാൻ അന്വേഷിക്കുകയും കുട്ടിയെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി നിർത്തണമെന്ന് തൃശൂർ Child Welfare Committee ക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ ഹാജരാക്കിയപ്പോൾ പോലീസുകാരേയും മറ്റുള്ളവരേയും തള്ളിമാറ്റി കുഞ്ഞുമായി ഇയാൾ മലപ്പുറത്തേക്ക് പോയി.
ഇതിന് മുൻപും ദേശീയ ഗാനത്തെ അവഹേളിച്ചതിന് ഇയാൾക്കെതിരെ UAPA പ്രകാരം കേസുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം പോലീസ് കമ്മീഷണറോട് അപമര്യാദയായി പെരുമാറിയതിന് 8 ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻറിലായിട്ടുണ്ട്.
നിരന്തരമായി കേസുകളിൽപെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാൾ കുഞ്ഞിനെ മതം മാറ്റി പണം തട്ടാൻ ഉപയോഗിക്കുകയാണ്.പല വേദികളിലും തട്ടവും പർദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇത്തരം ചിത്രങ്ങൾ അയാൾ പ്രചരിപ്പിച്ചിട്ടുണ്ട്. സോളിഡാരിറ്റി നിയന്ത്രിക്കുന്ന വേങ്ങരയിലെ സ്കൂളിലും കുട്ടി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മോളെ secular ആയിട്ടാണ് സ്കൂളിൽ ചേർത്തിരിക്കുന്നത് എന്നിരിക്കെ 18 വയസ് വരെ അങ്ങനെ വളരാനുള്ള സാഹചര്യം ഉണ്ടാവണം.

രണ്ടാംഭാര്യ പത്മപ്രിയ കൊടുത്ത കേസ് പിൻവലിക്കാൻ ഇയാൾ 3 ലക്ഷംരൂപ കൊടുത്തിട്ടുണ്ട്.ഇത് മുസ്ലീം സഹോദരങ്ങൾ സഹായിച്ചതാണ് എന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ജോലിയോ വരുമാനമോ ഇല്ലാത്ത ഇയാൾ ഈ പണം എന്റെ മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങിയതാണോ എന്ന് എനിക്ക് സംശയമുണ്ട്.

READ ALSO: ഗ്വാട്ടിമാലയിലെ വിസ്മയ മിന്നല്‍ക്കാഴ്ച്ചയില്‍ അമ്പരന്ന് സോഷ്യല്‍മീഡിയ

കൂടാതെ മകളെ sexual harrassment നടത്തി എന്ന അയാളുടെ പരാതിയിൽ കേസെടുക്കുന്നില്ല എന്നും കേസിലെ പ്രതികൾ എന്നും പറഞ്ഞ് ഭാര്യ പത്മപ്രിയയുടെയും അമ്മയുടേയും ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. പോലീസ് പ്രതികളെ അറസ്റ്റു ചെയ്യാത്തതിന് പോലീസ് സ്റ്റേഷന് മുൻപിൽ നിരാഹാര സമരം തുടങ്ങുന്നുവെന്നും ഇയാൾ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. കേരളാ പോലീസിന്റെ ഓൺലൈൻ official പേജിലും ഇയാൾ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി അയച്ചിരുന്നു.എന്നാൽ ഭാര്യ പണം കിട്ടി പരാതി പിൻവലിക്കാൻ തയ്യാറായതോടെ മകൾക്കെതിരെയുള്ള POSCO കേസും ഇയാൾക്ക് പ്രശ്നമല്ലാതായിരിക്കുകയാണ്.

READ ALSO; സുഷമ സ്വരാജ് , ബിജെപിയുടെ അടിത്തറക്ക് ശക്തിപകര്‍ന്ന നേതാവ്;  വാജ്‌പേയിസര്‍ക്കാരിനും മോദി സര്‍ക്കാനും അഭിമാനമായ കേന്ദ്രമന്ത്രി 

കുട്ടി ഉപദ്രവിക്കപ്പെട്ടു എന്നത് അവളുടെ മൊഴിയിൽ വ്യക്തമാണ്.ഇത് സത്യമാണെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ അയാൾക്ക് മറ്റൊരു കേസിൽ നിന്ന് രക്ഷപെടാൻ എന്റെ കുഞ്ഞിനെക്കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചതാണെങ്കിൽ കുട്ടികളുടെ സംരക്ഷണത്തിനായി നിലനിൽക്കുന്ന ഗുരുതരമായ ഒരു നിയമം ദുരുപയോഗം ചെയ്തതിനും ഒരു POSCO Victim എന്ന രീതിയിൽ സമൂഹമധ്യത്തിൽ എന്റെ മകളെ അപമാനിച്ചതിനും അവളുടെ അന്തസിനും സാമൂഹ്യ ജീവിതത്തിനും കളങ്കം വരുത്തിയതിനും ക്രിമിനൽ നടപടി പ്രകാരം ഇയാൾക്കെതിരെ കേസെടുക്കണം.ഇയാൾ രണ്ടാം ഭാര്യ കൊടുത്ത കേസിൽ ഒളിവിൽ പോയ സമയത്ത് അപരിചിതരായ പലരോടും കുട്ടിയെ രണ്ടു മൂന്ന് ദിവസം സംരക്ഷിക്കുമോ എന്ന് ചോദിച്ചതായി പലരും പറഞ്ഞു.എന്നാൽ മാനസികനില ശരിയല്ലാത്ത ഇയാളുമായി എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടായാൽ കുട്ടിയെ വെച്ച് സ്വന്തം ഭാര്യക്കെതിരെ കൊടുത്തതുപോലെ POSCO കേസ് കൊടുക്കുമോ എന്ന് പേടിച്ചിട്ടാണ് സഹായിക്കാതിരുന്നതെന്ന് അയാളുടെ സുഹൃത്തുക്കൾ പറഞ്ഞതിന് തെളിവുണ്ട്. കളവ് പറഞ്ഞ് മറ്റുള്ളവരെ പ്രശ്നത്തിലാക്കുന്ന ഒരു കുട്ടി എന്ന ലേബലിലാണ് പലരും ഇപ്പോൾ കുഞ്ഞിനെ കാണുന്നത്. ഇതിന്റെ പൂർണ ഉത്തരവാദിത്തം കമലിനാണ്.പോക്സോ കേസിൽ പെട്ട കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കാൻ പോലും ഇയാൾ തയ്യാറായിട്ടില്ല. കമലിന്റെ അടുത്ത് നിന്ന് മാറ്റി നന്നായി കൗൺസിൽ ചെയ്താൽ കുട്ടി പറയുന്നത് സത്യമാണോയെന്നും കുട്ടി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടോയെന്നും അറിയാൻ കഴിയും. ഉണ്ടെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യാനും ഇല്ലെങ്കിൽ ആരാണ് കള്ളം പറയാൻ പ്രേരിപ്പിച്ചതെന്നും പുറത്ത് വരും. ഇതിനുള്ള നടപടികൾ അടിയന്തിരമായി ചെയ്യണമെന്നും കുഞ്ഞിന്റെ മാനസിക നില പരിഗണിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

READ ALSO: ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ വിദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ഈ വിഷയത്തിൽ ഇടപെടുകയോ മകൾക്ക് വേണ്ടി കോടതിയിലോ പോലീസിലോ പരാതിപ്പെടുകയോ ചെയ്താൽ എനിക്കെതിരെയും മകളെക്കൊണ്ട് POSCO കേസ് കൊടുപ്പിക്കും എന്നാണ് എന്നേയും എന്റെ സുഹൃത്തുക്കളേയും ഇയാൾ ഭീഷണിപ്പെടുത്തുന്നത്.
രാജ്യത്ത് നിലനിൽക്കുന്ന നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ ജീവിതത്തിന് ഭീഷണി ഉയർത്തുന്ന ഇയാളെ ക്രിമിനൽ നടപടി പ്രകാരം ശിക്ഷിക്കണമെന്ന് അറിയിക്കുന്നു.

എന്ന്
വിശ്വസ്തതയോടെ

ബിന്ദു ടി.വി
HSST English
GVHSS Agali

https://www.facebook.com/bindu.vasudev.5/posts/2817177561649586

shortlink

Related Articles

Post Your Comments

Related Articles


Back to top button