Latest NewsSaudi ArabiaGulf

സൗദി വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോണുകൾ തകർത്തു

റിയാദ് : സൗദിക്ക് നേരെ വീണ്ടും യെമൻ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണ ശ്രമം. സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. ഒരേസമയം ഇരട്ട ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം റോയൽ സൗദി എയർഫോഴ്സും റോയൽ സൗദി എയർ ഡിഫൻസും ചേർന്നാണ് നിർവീര്യമാക്കിയത്. എന്നാൽ ഏതു എയർപോർട്ടുകളെയാണ് ലക്ഷ്യം വച്ചതെന്നോ,എന്നാണ് സംഭവം നടന്നതെന്നോ സഖ്യസേന വെളിപ്പെടുത്തിയില്ല.

Also read : യുഎഇയിൽ തീപിടിത്തം : 9 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

അതോടൊപ്പം തന്നെ ഏദനിൽ സഖ്യസേനയുടെ നേതൃത്വത്തിൽ തീവ്രവാദ കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 11 ഭീകരർ കൊല്ലപ്പെട്ടതായും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button