ന്യൂഡല്‍ഹി•കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാതിലൂടെ മേഖലയിലെ ജാതിയും വംശവും ലിംഗവും സംബന്ധിച്ച വിവേചനം അവസാനിപ്പിച്ച് കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിലയിരുത്തല്‍. കോര്‍പ്പറേറ്റ് കമ്പനികളെ മേഖലയില്‍ നിക്ഷേപം ഇറക്കാന്‍ അനുവദിക്കുന്നത് വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രദേശത്തെ യുവാക്കളെ തീവ്രവാദത്തില്‍ നിന്നും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴി തിരിച്ചുവിടാനും കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
ALSO READ: കശ്മീര്‍ പ്രശ്‌നം; നേതാക്കളുടെ അറസ്റ്റില്‍ ആശങ്കയറിയിച്ച് അമേരിക്ക
വകുപ്പ് എടുത്തു മാറ്റിയതിലൂടെ റൈറ്റ് ടൂ എഡ്യൂക്കേഷന്‍ ആക്‌ട്, റൈറ്റ് ടൂ ഇന്‍ഫൊര്‍മേഷന്‍ ആക്‌ട്, സിഎജി ആക്റ്റ് തുടങ്ങിയ ഉള്‍പ്പെടെ ക്ഷേമപരമായ നിയമങ്ങള്‍ നടപ്പിലാക്കാനാകും. ഇത് കശ്മീരില്‍ സ്വകാര്യ നിക്ഷേപത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും. കശ്മീരില്‍ ഇന്ത്യയിലെ ആര്‍ക്കും ഭൂമി വാങ്ങാമെന്നത് കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിക്കും.
370 ാം വകുപ്പ് കശ്മീര്‍ യുവതയെ തീവ്രവാദികള്‍ക്ക് വഴിതെറ്റിക്കാനും വികസനത്തില്‍ നിന്നും മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താനുമായിരുന്നു ഉപകരിച്ചിരുന്നത്. കൂടുതല്‍ തൊഴിലവസരവും സാമൂഹിക ഇടപെടലും മറ്റു സംസ്ഥാനങ്ങളിലുള്ളവരുമായുള്ള കശ്മീരി ജനതയുടെ സമ്മിശ്രപ്പെടലും തീവ്രവാദി ആക്രമണങ്ങള്‍ കുറയ്ക്കാന്‍ കാരണമാകുമെന്ന് സുരക്ഷാ ഏജന്‍സികളും വിലയിരുത്തുന്നു. തീവ്രവാദം അവസാനിപ്പിക്കാനും കശ്മീര്‍ യുവത്വത്തെ കര്‍മ്മോത്സുകരാക്കാനുമുള്ള ഒറ്റമൂലിയായി മാറുകയാണ് 370 ാം വകുപ്പിന്റെ റദ്ദാക്കല്‍.
രാഷ്ട്രീയപാര്‍ട്ടികളെയും ഭിന്ന ആശയങ്ങളേയുമാണ് 370 ാം വകുപ്പ് തുണച്ചിരുന്നത്. ഇതില്ലായിരുന്നെങ്കില്‍ തീവ്രവാദത്തിന്റെ ഭാഗമായി കശ്മീരികള്‍ക്ക് കുട്ടികളെ നഷ്ടപ്പെടുകയില്ലായിരുന്നു. എന്നിട്ടും കശ്മീരി ജനത ഈ വകുപ്പിനെ പിന്തുണയ്ക്കുക ആയിരുന്നെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു.
Post Your Comments