Latest NewsIndia

കാശ്മീർ ബില്ലിൽ കോൺഗ്രസിൽ ഭിന്നത, ബിജെപി സർക്കാർ ചരിത്ര മണ്ടത്തരം തിരുത്തിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജനാര്‍ദനന്‍ ദ്വിവേദി

വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണ ഘടനയുടെ 370-ാം ആര്‍ട്ടിക്കിള്‍ എടുത്തുകളയുവാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്‍തുണച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് ജനാര്‍ദനന്‍ ദ്വിവേദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര തീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത തുടരുകയാണെന്ന് സൂചന. ചരിത്രത്തിലെ ഒരു മണ്ടത്തരം ഇന്ന് തിരുത്തപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്റെ ഗുരുവായ രാം മനോഹര്‍ ലോഹ്യ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ന് എതിരായിരുന്നു. ഞങ്ങളോട് അദ്ദേഹം ഇതിനെ കുറിച്ച്‌ സംസാരിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം സംഭവിച്ച ഒരു മണ്ടത്തരം തിരുത്തപ്പെട്ടിരിക്കുന്നു.-ദ്വിവേദി പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ നിലപാട് ആത്മഹത്യാപരമാണെന്ന് അഭിപ്രായപ്പെട്ട് രാജ്യ സഭാ വിപ്പ് ഭുവനേശ്വര്‍കാലിത രാജിവച്ചിരുന്നു. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button