Latest NewsTechnology

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇനി  ഗൂഗിള്‍  വായിച്ചുതരുമെന്ന് റിപ്പോര്‍ട്ട് 

ഗൂഗിള്‍ ഇതര ആപ്ലിക്കേഷനുകളില്‍ നിന്ന് സന്ദേശങ്ങള്‍ വായിക്കാനുള്ള കഴിവ് ഗൂഗിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റിനുണ്ടെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ്, സ്ലാക്ക്, ടെലിഗ്രാം എന്നിവയില്‍ നിന്ന് സന്ദേശങ്ങള്‍ വായിക്കാനുള്ള കഴിവാണ്  വെര്‍ച്വല്‍ അസിസ്റ്റന്റിന് ലഭിക്കുന്നത്.

എസ്എംഎസ് സന്ദേശങ്ങള്‍ ഉറക്കെ വായിക്കാനുള്ള ഓപ്ഷന്‍ ഗൂഗിള്‍  അസിസ്റ്റന്റിന് വളരെക്കാലമായി ഉണ്ട്, എന്നാല്‍ മറ്റ് ആപ്ലിക്കേഷനുകളിലെ സംഭാഷണങ്ങള്‍ ഇങ്ങനെ വായിക്കുന്നത് ഉചിതമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നിരുന്നാലും  ഗൂഗിളിന്റെ ഈ സവിശേഷത വ്യാപകമായി വികസിപ്പിച്ചെടുക്കുന്നത്  ഗൂഗിള്‍  ഇതര അപ്ലിക്കേഷനുകളിലെ  സന്ദേശങ്ങള്‍ നോക്കാതെ  മനസിലാക്കാന്‍  ഉപയോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നതാണെന്ന് എന്‍ഗാഡ്ജെറ്റ്  റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: തുടർച്ചയായി വീണ്ടും ഭാഗ്യം; ഇന്ത്യക്കാരെ തേടിയെത്തിയത് 7 കോടിയുടെ സമ്മാനം

നിലവില്‍, ഇംഗ്ലീഷിനപ്പുറമുള്ള ഭാഷകളില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാകില്ലെന്നാണ് കരുതുന്നത്. ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ കുറിപ്പുകള്‍ എന്നിവ അടങ്ങിയ സന്ദേശങ്ങളില്‍  വര്‍ച്ചല്‍ അസിസ്റ്റന്റ്  പ്രവര്‍ത്തിക്കില്ലെന്നാണ്  ആന്‍ഡ്രോയിഡ് പോലീസിന്റെ റിപ്പോര്‍ട്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സന്ദേശത്തില്‍ ഒരു ഓഡിയോ അറ്റാച്ചുമെന്റ് അടങ്ങിയിരിക്കുന്നു എ്ന്ന് മാത്രമേ അസിസ്റ്റന്റ് പറയുകയുള്ളു. അത് പ്ലേ ചെയ്യപ്പെടില്ല.

ഉപയോക്താക്കള്‍ വാഹനമോടിക്കുമ്പോഴോ പാചകം ചെയ്യുമ്പോഴോ അല്ലെങ്കില്‍ കൈ ഒഴിയാത്ത സാഹചര്യങ്ങളിലോ  ഉറക്കെ വായിക്കപ്പെടുന്ന സന്ദേശങ്ങള്‍  ഉപയോഗപ്രദമാണ്.  അതേസമയം ഈ സംവിധാനത്തെക്കുറിച്ചും അതിന്റെ ലഭ്യതയെക്കുറിച്ചും ഗൂഗിള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button