ഹോങ്കോങ്: ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി ഹോങ്കോങ്ങിൽ പ്രക്ഷോഭകർ തെരുവിലിറങ്ങി. ഗതാഗത സംവിധാനം മണിക്കൂറുകളോളം താറുമാറായി. നഗരം ഏറെക്കുറെ നിശ്ചലമായി. 200ലേറെ വിമാന സർവീസുകൾ റദ്ദു ചെയ്തു. ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. പൊലീസ് തുടർച്ചയായ മൂന്നാംദിവസവും സമരക്കാർക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു.
തെരുവിലിറങ്ങിയ ആയിരക്കണക്കിനു പ്രക്ഷോഭകർ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. ചൈനയുടെ പിന്തുണയോടെ ഭരണം കൈയാളുന്ന കാരി ലാം രണ്ടാഴ്ചയ്ക്കുശേഷം ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലെത്തി വിവാദ കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വയ്ക്കണമെന്നുമാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ജനാധിപത്യമുന്നേറ്റമായി മാറുന്നതിന്റെയും ചൈനാ വിരുദ്ധ വികാരം ശക്തമാകുന്നതിന്റെയും സൂചനയാണ് ഇന്നലെയും പ്രകടമായത്.
പ്രക്ഷോഭം ഹോങ്കോങ്ങിന്റെ സുസ്ഥിരതയെയും സമൃദ്ധിയെയും ഹനിക്കുകയാണ്. ക്രമസമാധാനം പാലിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും കാരി ലാം പറഞ്ഞു.
Post Your Comments